കൊലക്കേസ് പ്രതി ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി സുനിത. തടവുകാര്‍ക്കുള്ള സൗകര്യമായിരുന്നില്ല ഷെറിന് ജയിലില്‍ ലഭിച്ചതെന്നും ഷെറിന് ജയിലില്‍ വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങള്‍ മൂലം പരോളുകള്‍ കൂടുതല്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇക്കാര്യങ്ങള്‍ സുനിത പറഞ്ഞത്.
തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയായ സുനിത വധശ്രമകേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലായിരുന്നു. 2015ല്‍ ജയിലില്‍ ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി ഉണ്ടാവുകയും ചെയ്തുവെന്ന് സുനിത പറഞ്ഞു. കാരണവര്‍ കൊലക്കേസ് പ്രതിയായ ഷെറിന്‍ ജയിലില്‍ ഒരു വിഐപി ആയിരുന്നു.
മേക്കപ്പ് സാധനങ്ങളും ഫോണും ഷെറിനു ജയിലില്‍ ജയിലില്‍ അനുവദിച്ചിരുന്നുവെന്നും സുനിത ആരോപിച്ചു. കൂടാതെ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്നും ഷെറിന്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.