Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Wayanad Land Slide

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 7 ഫെബ്രുവരി 2025 (15:44 IST)
വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്ര ഫണ്ടിനായി സംസ്ഥാനസര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 70% ചെലവഴിച്ച ശേഷം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
 
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം വന്നത്. കൂടാതെ ദുരന്തനിവാരണ ഫണ്ടിലെ 120 കോടി രൂപ എങ്ങനെ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വിശദവിവരങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ ഓഡിറ്റ് ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
 
അതേസമയം ദുരിതബാധിതരുടെ വായ്പ എഴുതി തള്ളുന്നത് മറ്റൊരു പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ കേന്ദ്രം തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ