Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karkidakam Month: കര്‍ക്കടക മാസത്തെ പഞ്ഞമാസം എന്നു വിളിക്കുന്നത് എന്തുകൊണ്ട്?

Karkidakam Month: കര്‍ക്കടക മാസത്തെ പഞ്ഞമാസം എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
, തിങ്കള്‍, 18 ജൂലൈ 2022 (10:42 IST)
Karkidakam Month : പഞ്ഞമാസം, രാമായണമാസം എന്നെല്ലാം കര്‍ക്കടക മാസത്തെ വിശേഷിപ്പിക്കാം. മലയാള മാസത്തിലെ അവസാന മാസമാണ് കര്‍ക്കടകം. പഞ്ഞ (panna) എന്നത് പാലി പദമാണ്. പഞ്ഞമാസമെന്നത് ബുദ്ധമതക്കാരുടെ സവിശേഷമായ ആരാധനാക്രമമാണ്. അവരില്‍ തന്നെ ഭിക്ഷുക്കള്‍ മഴക്കാലത്ത് സഞ്ചാരം ഒഴിവാക്കുകയും വിഹാരങ്ങളിലോ മറ്റേതെങ്കിലും സ്ഥലത്തോ സമ്മേളിച്ച് പഠനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്യുന്നു. പിന്നീട് ഇത് കര്‍ക്കിടക മാസത്തെ വിശേഷിപ്പിക്കാനുള്ള പഞ്ഞമാസം എന്ന വിശേഷണമായി. ബുദ്ധമതത്തിലെ ആചാരം പതുക്കെ ഹിന്ദുമതത്തിലേക്ക് ലയിക്കുകയായിരുന്നു. പഞ്ഞവും പട്ടിണിയും മറക്കാന്‍ ജനങ്ങള്‍ രാമായണം വായിച്ചു കഴിയണമെന്ന് വ്യാപക പ്രചാരമുണ്ടാകുകയായിരുന്നു. മഴക്കാലമായതിനാല്‍ വറുതിക്കാലമാണ് കര്‍ക്കടകമെന്നും വിശേഷണമുണ്ടായി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

New GST Rates: വില കൂടുന്ന അവശ്യസാധനങ്ങള്‍ ഇതെല്ലാം