Publish Date: Sat, 16 Jul 2022 (08:51 IST)
Updated Date: Sat, 16 Jul 2022 (09:01 IST)
Karkidakam 1: മലയാള മാസമായ കര്‍ക്കിടകം നാളെ പിറക്കും. മലയാളം കലണ്ടര്‍ പ്രകാരം ഇത്തവണ ജൂലൈ 17 ഞായറാഴ്ചയാണ് കര്‍ക്കിടകം ഒന്ന്. ജൂലൈ 16 ശനി (ഇന്ന്) കര്‍ക്കിടക സംക്രാന്തി. രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കിടക മാസം അറിയപ്പെടുന്നു. ഓഗസ്റ്റ് 16 നാണ് കര്‍ക്കിടകം 31. ഓഗസ്റ്റ് 17 ന് ചിങ്ങ മാസം പിറക്കും.