Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂര്‍ഖന്‍ പാമ്പിനെ ദേഷ്യം പിടിപ്പിക്കാന്‍ 11ദിവസം പട്ടിണിക്കിട്ടു; തുറന്നുവിടുമ്പോള്‍ പാമ്പ് ആദ്യം തന്റെ നേരെയാണ് ചീറിയതെന്ന് സൂരജിന്റെ വെളിപ്പെടുത്തല്‍

Uthra
അഞ്ചലില്‍ ഉത്രവധക്കേസില്‍ സൂരജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ ദേഷ്യം പിടിപ്പിക്കാന്‍ 11ദിവസം പട്ടിണിക്കിട്ടതായി സൂരജ്. തുറന്നുവിടുമ്പോള്‍ പാമ്പ് ആദ്യം തന്റെ നേരെയാണ് ചീറിയതെന്നും സൂരജിന്റെ വെളിപ്പെടുത്തല്‍. സ്വയം തയ്യാറാക്കിയ ജൂസില്‍ ഉറക്കഗുളിയ കലര്‍ത്തി ഉത്രയെ ഉറക്കിയ ശേഷം രാത്രി 12മണിയോടെയാണ് സൂരജ് കൃത്യം നടത്തിയത്.
 
അരണ്ട വെളിച്ചത്തില്‍ ഉത്രയുടെ ശരീരത്തിലേക്ക് പാമ്പിനെ കുടഞ്ഞിടുകയായിരുന്നു. വീണയുടനെ പാമ്പ് സൂരജിന്റെ നേരെ ചീറികൊണ്ടടുക്കുകയും ഉത്രയെ ആഞ്ഞുകൊത്തിയെന്നും സൂരജ് പറഞ്ഞു. അതേസമയം സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് രണ്ടാമതും ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വിളിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോംപസിന്റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നു !