സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല: മമ്മൂട്ടിയെ കുറിച്ച് ജോയ് മാത്യു
വിമർശിക്കുമ്പോഴും എന്തുകൊണ്ടാണ് 'മമ്മൂക്ക' എന്ന് തന്നെ പറയുന്നത്?
കസബയിലെ മമ്മൂട്ടിയുടെ നായകകഥാപാത്രത്തെ വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. പാർവതിയുടെ നിലപാടിൻനെ പിന്തുണച്ച് സിനിമയിലെ തന്നെ രേവതി, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കസബ വിഷയത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യു പ്രതികരിക്കുന്നു.
ജോയ് മാത്യുവിന്റെ വാക്കുകൾ:
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടു തന്നെയാണു ?
അല്ലെങ്കിൽ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും "മിസ്റ്റർ മമ്മുട്ടി "എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്. അതല്ലെ അതിന്റെയൊരു അന്തസ്സ്. വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന
കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?