അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ ചുട്ടുകൊന്നു
ഭാര്യമാരെ കാറിലിട്ട് ചുട്ടുകൊന്നു; അറസ്റ്റിലായ യുവാവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ
Publish Date: Thu, 21 Dec 2017 (14:04 IST)
Updated Date: Thu, 21 Dec 2017 (14:06 IST)
തന്റെ അമ്മയെ നല്ല രീതിയില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ച് യുവാവ് രണ്ടു ഭാര്യമാരെയും കാറിലിട്ട് ചുട്ടുകൊന്നു. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് രാജസ്ഥാനിലാണ്. ജയ്പൂരിലെ ജലോർ സ്വദേശിയായ ദീപാറാമാണ് ഭാര്യമാരായ ദാരിയ ദേവി മാലി ദേവി എന്നിവരെ സ്വർണം വാങ്ങാന്‍ പോകാമെന്ന് പറഞ്ഞു കബളിപ്പിച്ച് കാറിൽ കയറ്റി തീയിട്ടത് ചുട്ടുകൊന്നത്.
സംഭവത്തില്‍ അറസ്റ്റിലായ ദീപാര്‍ അമ്മയെ സന്തോഷവതിയായി പരിചരിക്കുന്നതിന് തന്റെ ഭാര്യമാർക്ക് കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിന് മൊഴിനല്‍കി. ഗുജറാത്തിൽ ജോലി ചെയ്യുന്ന ഇയാൾ മൂന്ന് കുട്ടികളുടെ പിതാവാണ്.