Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രീയപ്പെട്ട പാർവതി കൊച്ചമ്മേ... മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തിയില്ലല്ലോ': വൈറലാകുന്ന ഫേസ്ബുക് പോസ്റ്റ്

പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കിയുള്ളവർ അങ്ങനെയാണെന്ന് കരുതത് - വീട്ടമ്മയുടെ വൈറലാകുന്ന പോസ്റ്റ്

'പ്രീയപ്പെട്ട പാർവതി കൊച്ചമ്മേ... മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തിയില്ലല്ലോ': വൈറലാകുന്ന ഫേസ്ബുക് പോസ്റ്റ്
, വെള്ളി, 15 ഡിസം‌ബര്‍ 2017 (15:22 IST)
മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തെ രൂക്ഷമായി വിമർശിച്ച നടി പാർവതിയെ പരിഹസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ചലച്ചിത്ര മേഖലയിൽ ഉള്ളവരും മമ്മൂട്ടിക്കൊപ്പമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, പാർവതിയെ രൂക്ഷമായി വിമർശിക്കുന്ന സുജ കെ എന്ന വ്യഖ്റ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
 
'എത്നാണ് കസബയിലെ സ്ത്രീ വിരുദ്ധത. ഞാന്‍ എന്‍റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ. അതില്‍ കൊച്ചമ്മ പറഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല. മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്. 
 
അടുത്ത സീനില്‍ ബെൽറ്റിൽ കേറി പിടിക്കുന്ന ഒരു സീന്‍. അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്. ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ് കളഞ് കോപ്രായം കാണിച്ചിട്ടുണ്ട്. ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ. കൊച്ചമ്മയും ഇർഫാൻ ഖാനുമായുള്ള ഒരഭിമുഖം ഞാൻ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് "malayali womens hot in bed" ഈ ചോദ്യത്തിൽ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാൾ സംസാരിച്ചത് അപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
 
ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുതെന്നും യുവതി പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദശാബ്ദങ്ങൾ നീണ്ട നിരോധനത്തിന് ശേഷം സൗദിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ഈ ചിത്രം