Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍ഗോഡ് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്

മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കാസര്‍ഗോഡ് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്

രേണുക വേണു

, ശനി, 8 ഫെബ്രുവരി 2025 (11:51 IST)
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ അഞ്ച് സെക്കന്‍ഡ് നേരം അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. 
 
പരപ്പ, മാലോം, നര്‍ക്കിലക്കാട്, പാലംകല്ല് ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടു. തടിയന്‍ വളപ്പ് ഭാഗത്തും നേരിയ പ്രകമ്പനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. ഫോണ്‍ ഉള്‍പ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Donald Trump: 'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' വിചിത്ര ആഹ്വാനവുമായി ട്രംപ്