Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ തെര്‍മോഫിഷര്‍ സയന്റിഫിക് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷന്‍ മെഷീന്‍ സ്ഥാപിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ തെര്‍മോഫിഷര്‍ സയന്റിഫിക് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷന്‍ മെഷീന്‍ സ്ഥാപിച്ചു

എ കെ ജെ അയ്യര്‍

കാസര്‍കോട് , വ്യാഴം, 30 ജൂലൈ 2020 (10:39 IST)
മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ തെര്‍മോഫിഷര്‍ സയന്റിഫിക് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷന്‍ മെഷീന്‍ സ്ഥാപിച്ചു. നിലവിലെ വൈറോളജി ലാബ് വിപുലീകരിച്ചുകൊണ്ടാണ് പുതിയ മെഷീന്‍ സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി മെഷീന്‍ ഉദ്ഘാടനം ചെയ്തു. 
 
ഇതിലൂടെ 96 സാമ്പിളുകള്‍ ഒരേ സമയം വേര്‍തിരിക്കാനാവും. 38 ലക്ഷം രൂപയാണ് മെഷീന്‍ സ്ഥാപിക്കാനായി ചെലവഴിച്ചത്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കോവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പി.സി.ആര്‍ മെഷീനിലൂടെ പരിശോധന നടത്തുന്നത്.  
 
അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കോവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്തുനിന്നെത്തുന്നതോ ആയ ഗര്‍ഭിണികളുടെയും  മൃതദേഹങ്ങളിലെയും സ്രവ പരിശോധനയ്ക്കായി രണ്ട് ട്രൂനാറ്റ് കോവിഡ് ടെസ്റ്റ് മെഷീനുകളും ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. നൂതന സംവിധാനങ്ങളുപയോഗിച്ച് കോവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന  കോവിഡ് വിസ്‌കുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോദിവസവും പുതിയ റെക്കോർഡിൽ സ്വർണവില; ഇന്ന് വർധിച്ചത് 320 രൂപ, ഒരു പവന് വില 39,720 !