Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശുവണ്ടി ഫാക്ടറികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും

കശുവണ്ടി ഫാക്ടറികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും

എ കെ ജെ അയ്യര്‍

കൊല്ലം , വ്യാഴം, 30 ജൂലൈ 2020 (09:35 IST)
ജില്ലയില്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
 
ഫാക്ടറി മാനേജ്‌മെന്റുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. ഒരു വാര്‍ഡില്‍ ഒരു രോഗി മാത്രമുള്ള ചില ഇടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകള്‍ ആകാറുണ്ട്. ചില പഞ്ചായത്തുകളില്‍ രോഗികള്‍ എണ്ണത്തില്‍ കൂടിയതിനാല്‍ കണ്ടയിന്‍മെന്റ് സോണ്‍ ആകാറുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാവുന്നതാണ്. കശുവണ്ടി ഫാക്ടറികളില്‍ എണ്ണത്തില്‍ കുറഞ്ഞ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.
 
കണ്ടയിന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. കണ്ടയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളിലും കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലസ് വണ്‍ പ്രവേശനം, ലൈഫ് മിഷന്‍ അപേക്ഷ എന്നിവ പരിഗണിച്ച് അക്ഷയ സെന്ററുകള്‍ തുറക്കാം. സാമൂഹിക അകലം പാലിക്കണം തിരക്ക് ഒഴിവാക്കണം - മന്ത്രി നിര്‍ദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്റ്റംസിനെ വിളിച്ചിട്ടില്ല, സ്വപ്നയുടെ വീട്ടിൽ നടത്തിയ പാർട്ടികളിൽ പങ്കെടുത്തത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ: ശിവശങ്കറുടെ മൊഴി