Publish Date: Sat, 05 Sep 2020 (10:55 IST)
Updated Date: Sat, 05 Sep 2020 (10:58 IST)
കാസര്‍കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കഴിഞ്ഞമാസം 18നായിരുന്നു യുവാവിന്‍ കൊവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു യുവാവ്.
ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം നടക്കും.