Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശാന്ത് സിംഗ് കേസ്: റിയാ ചക്രബർത്തിയെ അറസ്റ്റ് ചെയ്‌തേക്കും

സുശാന്ത് സിംഗ്
നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. റിയ ചക്രബർത്തിയോട് പോലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
 
അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ  ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു, 24 മണിക്കൂറിൽ 86,432 പേർക്ക് രോഗം