Publish Date: Mon, 04 Jan 2021 (10:53 IST)
Updated Date: Mon, 04 Jan 2021 (10:56 IST)
കാസര്‍കോട് ബസപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ 11 പേര്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അറിയിച്ചു. ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ 2 കുട്ടികളടക്കം 7 പേരാണ് മരിച്ചത്. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള വിശദ പരിശോധനക്കായി ആര്‍ടിഒ യുടേയും സബ് കളക്ടറുടേയും സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.
അതേസമയം ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസര്‍കോട് ആര്‍ടിഒ. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തില്‍പെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്‌നങ്ങളോ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നും കാസര്‍കോട് ആര്‍ടിഒ രാധാകൃഷ്ണന്‍ പറഞ്ഞു.