Publish Date: Sat, 28 Aug 2021 (16:15 IST)
Updated Date: Sat, 28 Aug 2021 (16:17 IST)
കാസര്‍കോട് കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം. സായാഹ്ന പത്രത്തിന്റെ പത്രാധിപരും മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറുമായ അരവിന്ദന്‍ മണിക്കോത്തിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നിട്ടുണ്ട്. ഹോസ്ദുര്‍ഗ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.