Publish Date: Tue, 05 Apr 2022 (20:22 IST)
Updated Date: Tue, 05 Apr 2022 (20:24 IST)
മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. കാസര്‍കോട് അടൂര്‍ പാണ്ടിയിലാണ് മകന്റെ അടിയേറ്റ് അച്ചന്‍ മരിച്ചത്. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണന്‍ (58) ആണ് മരിച്ചത്. മദ്യപാനത്തെ തകര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ച്ചയായുള്ള മകന്റെ മദ്യപാനം അച്ചന്‍ ചോദ്യം ചെയ്തതാന്ന് തര്‍ക്കത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് ബാലകൃഷ്ണന്റെ മകന്‍ നരേന്ദ്രപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.