Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ

ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ
, ചൊവ്വ, 5 ഏപ്രില്‍ 2022 (19:45 IST)
2021ലെ ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടു. മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് എന്നിവയും ബ്ലോക്ക് ചെയ്യും.
 
ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകള്‍ക്ക് എല്ലാം കൂടി ഇതുവരെ ഏകദേശം 260 കോടിയിലധികം വ്യൂവര്‍ഷിപ്പ് ഉണ്ടായിരുന്നു. ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം എന്നിവയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാൻ ഈ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.
 
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐടി റൂള്‍സ്, 2021-ന്റെ വിജ്ഞാപനത്തിനു ശേഷം ഇന്ത്യന്‍ യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ പ്രസാധകര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഇതാദ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഇന്ത്യാ വിരുദ്ധ വ്യാജവാര്‍ത്തകള്‍ പാകിസ്ഥാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നാണ് നിരീക്ഷണം.
 
 2021 ഡിസംബര്‍ മുതല്‍, ദേശീയ സുരക്ഷ, ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പൊതു ക്രമം മുതലായവയുമായി ബന്ധപ്പെട്ട 78 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും മറ്റ് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശമ്പള വിതരണം പ്രതിസന്ധിയിലാകുമെന്ന് ധനമന്ത്രി, കെഎസ്ആർടി‌സിയിൽ സ്ഥിതി രൂക്ഷം