Publish Date: Thu, 19 Oct 2023 (14:07 IST)
Updated Date: Thu, 19 Oct 2023 (14:09 IST)
കാസര്‍കോഡ് ബസ് യാത്രക്കിടെ റോഡരികിലെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ന്നിപ്പാടി സ്വദേശി ജി സുനില്‍ കുമാറിന്റെയും പ്രിജതയുടെയും മകന്‍ മന്‍വിത് ആണ് മരിച്ചത്. ചമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. ബസിന്റെ ജനലിന് സമീപത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.