Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഡാറിനും കവളപ്പാറയിൽ തോൽവി; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 46

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​യോ​ടെ​യും വൈകുന്നേരവുമാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്.

റഡാറിനും കവളപ്പാറയിൽ തോൽവി; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 46
, ഞായര്‍, 18 ഓഗസ്റ്റ് 2019 (18:09 IST)
കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി ഭൂഗർഭ റഡാർ ഉപയോഗിച്ചുകൊണ്ടുള്ള തെരച്ചിലും ഫലം കണ്ടില്ല. പ്രദേശത്ത് വെള്ളത്തിൽ അളവ് കൂടുതലായതുകൊണ്ടാണ് തെരച്ചലിന് തടസ്സം നേരിട്ടിരിക്കുന്നത്. ഇന്ന് നടത്തിയ തെരച്ചിൽ ആറുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 46 ആയി. 
 
ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​യോ​ടെ​യും വൈകുന്നേരവുമാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്.ഹൈദരാബാദിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്. 
 
ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും എന്ന് ഹൈദരാബാദിൽ നിന്ന് എത്തിയ ശാസ്ത്രജ്ഞർ പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതിയുണ്ട്.
 
എങ്കിലും മണ്ണിനടിയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞൻ. ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണ​ൽ ജി​യോ​ഫി​സി​ക്ക​ൽ റി​സെ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള ര​ണ്ടു ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും ഒ​രു ടെ​ക്നി​ക്ക​ൽ അസിസ്റ്റന്‍റും മൂ​ന്നു ഗ​വേ​ഷ​ക​രും ഉ​ൾ​പ്പെ​ട്ട​താ​ണ് സം​ഘം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 11കാരൻ അറസ്റ്റിൽ; സംഭവം കോട്ടയത്ത്