Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കിൽ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം; കവളപ്പാറ ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്ന കാഴ്ച; നടുക്കം

ഇന്നലെ പുറത്തെടുത്ത പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ തീവ്രത വെളിവാക്കുന്നത്.

kavalappara landslide
, ബുധന്‍, 14 ഓഗസ്റ്റ് 2019 (09:42 IST)
മലപ്പുറംജില്ലയിലെ കവളപ്പാറയിലെ ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്ന സംഭവങ്ങള്‍ വീണ്ടും പുറത്തുവരുന്നു.ഇന്നലെ പുറത്തെടുത്ത പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ തീവ്രത വെളിവാക്കുന്നത്. മഴക്കോട്ടും ഹെല്‍മെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയിലാണ് പ്രിയദര്‍ശനെ ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്നു കണ്ടെത്തിയത്.
 
മഴ തുടരുന്നതിനാല്‍ കവളപ്പാറയിലെ വീട്ടിലേക്ക് വൈകിട്ട് ഏഴേമുക്കാലോടെ വന്നുകയറിയതായിരുന്നു പ്രിയദര്‍ശന്‍. ബൈക്ക് ഇയാളുടെ വീട്ടിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയായിരുന്നു ഉരുള്‍പൊട്ടി മലവെള്ളം ഒലിച്ചെത്തിയത്. വീടിനോട് ചേര്‍ന്ന ചുവരിനും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനും ഇടയ്ക്കായിരുന്നു മൃതദേഹം. യുവാവിന്റെ അമ്മയും അമ്മൂമ്മയും മാത്രമായിരുന്നു ദുരന്തസമയം വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മീനച്ചിലാർ കരകവിഞ്ഞു; ജാഗ്രത