Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താല്പ​ര്യ​മില്ല; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെ ബി ഗ​ണേ​ഷ് കു​മാ​ർ

പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താല്പ​ര്യ​മില്ല; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെ ബി ഗ​ണേ​ഷ് കു​മാ​ർ
തിരുവനന്തപുരം , വെള്ളി, 29 ഡിസം‌ബര്‍ 2017 (18:57 IST)
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന തരത്തില്‍ പുറത്തുവന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. പാ​ർ​ട്ടി പി​ള​ർ​ത്തിയ ശേഷം മ​ന്ത്രി​യാ​കാന്‍ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യക്തമാക്കി.  അതേസമയം, എ​ൽ​ഡി​എ​ഫി​നു താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി​യു​ടെ പ്ര​തി​നി​ധി​യാ​യി മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. 
 
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ആര്‍ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ വാർത്തയാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലയന വാർത്ത എൻസിപി നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗണേഷിനെ മന്ത്രിയാക്കാൻ താൽപര്യമില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള; മന്തിസ്ഥാനം നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ്കുമാര്‍