മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

അഭിറാം മനോഹർ
ഞായര്‍, 5 ഒക്‌ടോബര്‍ 2025 (16:20 IST)
മോഹന്‍ലാലിന് സര്‍ക്കാര്‍ നല്‍കിയ ആദരം രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്തുവെന്ന് തോന്നിക്കുന്ന തരത്തിലാണെന്ന് കോണ്‍ഗ്രസ്  നേതാവ് കെസി വേണുഗോപാല്‍. ദേശീയ പുരസ്‌കാരം മോഹന്‍ലാല്‍ നേടിയതില്‍ കേരള ജനത ഒന്നാകെ സന്തോഷിക്കുന്നുണ്ട്. സര്‍ക്കാര്‍ അഭിനന്ദിച്ചതും നല്ല കാര്യം. എന്നാല്‍ ആദരചടങ്ങ് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചത്. മോഹന്‍ലാല്‍ കേരളത്തിന്റെ പൊതുസ്വത്താണ്. മോഹന്‍ലാലിന്റെ ചടങ്ങായതിനാല്‍ അതിനെ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കെ സി വേണുഗോപാല്‍ പറഞ്ഞു.
 
മോഹന്‍ലാല്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന മഹാനടനാണ്. സംഘാടകരാണ് മോഹന്‍ലാലിനെ സംഘടിത താത്പര്യത്തിന് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മോഹന്‍ലാലിന് സംസ്ഥാനം ആദരം നല്‍കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടത്. തിരെഞ്ഞെടുപ്പിന് മുന്‍പായുള്ള ഒരു പി ആര്‍ ആക്കി പരിപാടിയെ മാറ്റി. കെ സി വേണുഗോപാല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

അടുത്ത ലേഖനം
Show comments