Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീം 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കീം 2024: ഒന്നാംഘട്ട  താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 9 ഓഗസ്റ്റ് 2024 (15:23 IST)
സംസ്ഥാനത്തെ 2024 ലെ എഞ്ചിനീയറിംഗ് /ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട  താത്ക്കാലിക കേന്ദ്രീകൃത  അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ജൂലൈ 29 മുതല്‍ ആഗസ്റ്റ് 5 വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് KEAM 2024 - Candidate Portal-ലെ 'Provisional Allotment List' എന്ന Menu  ക്ലിക്ക് ചെയ്ത് Provisional Allotment List കാണാം.
 
താത്ക്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍ [email protected] എന്ന ഇ മെയില്‍ മുഖേന ആഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളില്‍ അറിയിക്കാം. പരാതികള്‍ പരിഹരിച്ച് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ആഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക, ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടില്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിന് നല്‍കി 13കാരി