കീഴാരൂരിലെ ബൈപ്പാസ് നിർമ്മാണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് കേന്ദ്ര സർക്കാർ. ബൈപ്പാസ് അലൈൻമെന്റിൽ പുനപരിശോധന നടത്തണം എന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം. വയലിനു നടുവിലൂടെ ഒഴുകുന്ന തോട് എന്ത് സംഭവിച്ചാലും സംരക്ഷിക്കണം. അതിനാൽ ബൈപ്പാസ് വയലിന്റെ മദ്യത്തിൽ നിന്നും വശത്തേക്ക് മാറ്റണം എന്നാണ് പുതിയ റിപ്പോർട്ട്.
കൃഷിക്ക് നാഷം വരാത്ത രീതിയിലും വയലിലെ തോടിലെ ഒഴുക്ക് തടസപ്പെടാത്ത രീതിയിലും അലൈൻമെന്റ് പുനപരിശോധിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വേണം പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ. മറ്റു സാധ്യതകൾ ഒന്നുമില്ലെങ്കിൽ മാത്രമേ നിലവിലെ അലൈൻമെന്റുമായി മുന്നോട്ടുപോകാവു എന്നും കേന്ദ്രം റിപ്പോർട്ടിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓൻലൈൻ റിപ്പോർട്ട് ചെയ്യുന്നു.