Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥായിയായ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ പങ്കെടുക്കേണ്ടതില്ല

Kerala Assembly Election

ശ്രീനു എസ്

, ചൊവ്വ, 9 മാര്‍ച്ച് 2021 (12:55 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കുന്നതിനുള്ള ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകളില്‍ 18 വയസ് പൂര്‍ത്തിയാകാത്തവരും, നിലവില്‍ സ്ഥായിയായ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റോ, ഐഡന്റിറ്റി കാര്‍ഡോ ഉള്ളവരും പങ്കെടുക്കേണ്ടതില്ലെന്ന് ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ അറിയിച്ചു.
 
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ. പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിര്‍ബന്ധമായും പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെടുത്തണം. നിരോധിത ഉത്പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അനുയോജ്യ നിയമ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തിരഞ്ഞെടുപ്പ്: പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു