Publish Date: Tue, 09 Mar 2021 (09:26 IST)
Updated Date: Tue, 09 Mar 2021 (09:29 IST)
രാജസ്ഥാനില്‍ 15കാരിയെ എട്ടുദിവസങ്ങളിലായി ഒന്‍പതുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ജലവാറില്‍ പലസ്ഥലങ്ങളിലായി പലസമയത്ത് തന്നെ ഒന്‍പതുപേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുള്ളത്. പ്രതികളായ നാലുപേരെ പൊലീസ് പിടിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഫെബ്രുവരി 25നാണ് സംഭവത്തിന്റെ തുടക്കം. പെണ്‍കുട്ടിയുടെ രണ്ടു സുഹൃത്തുക്കള്‍ സ്‌കൂള്‍ ബാഗ് വാങ്ങാനായി പെണ്‍കുട്ടിയെ ജലവാര്‍ സിറ്റിയിലേക്ക് കൊണ്ടുവരുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പാര്‍ക്കില്‍ വച്ച് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു.