നിയമസഭാ തിരെഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെയുള്ള വിമർശനം ശക്തമാകുന്നു. പാർട്ടിയുടെ തോൽവിക്ക് പിന്നിൽ കേന്ദ്രമന്ത്രി വി.മുരളീധരനും സുരേന്ദ്രനുമാണെന്ന കടുത്ത വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ നിന്നും ഉയർന്ന് വരുന്നത്.
അതേസമയം വിമർശനങ്ങളോട് രണ്ട് പേരും ഇതുവരെയും തയ്യാറായിട്ടില്ല. ജില്ലാ നേതൃയോഗങ്ങളിൽ കടുത്ത വിമർശനമാണ് ഇരുവർക്കുമെതിരെ ഉയരുന്നത്. ഇതിനിടെ കോഴിക്കോട് ജില്ലയിലെ ഓൺലൈൻ നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനം കടുത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപോയി.
കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബിജെപിക്ക് യാതൊരു ഗുണവുമില്ലെന്നാണ് വിമർശനം. സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പരാജയത്തിന്റെ ആഴം കൂട്ടിയെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.