Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് ഉരുള്‍പൊട്ടല്‍: ചൂരല്‍മല ശാഖയിലെ വായ്പകള്‍ കേരള ബാങ്ക് എഴുതിത്തള്ളി

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ജൂലൈ 30 നു സംഭാവന നല്‍കിയിരുന്നു

Wayanad Land Slide

രേണുക വേണു

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (16:34 IST)
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂരല്‍മല ശാഖയിലെ വായ്പകള്‍ കേരള ബാങ്ക് എഴുതിത്തള്ളി. ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
 
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ജൂലൈ 30 നു സംഭാവന നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ ഒളിച്ചോടിയതിന് പിതാവ് പ്രതികാരം ചെയ്തത് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി