രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേക്കാല്‍ കോടിയായതായാണ് വിവരം. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് 35 ലക്ഷം രൂപ വരെയായിരുന്നു പാര്‍ട്ടിയുടെ ചെലവ്.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചെലവ് നാലിരട്ടിയായെന്ന് കാണിച്ച് ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തെ വിവരങ്ങള്‍ അറിയിച്ചു. അനാവശ്യമായ ധൂര്‍ത്താണ് പാര്‍ട്ടി നടത്തുന്നതെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ സ്ഥാനത്ത് വന്ന ശേഷം ഹോട്ടല്‍ റൂമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലാണ് ചെലവുകള്‍ വര്‍ധിച്ചത്. പഴയ സ്റ്റാഫുകളുടെ ഇരട്ടി ശമ്പളത്തില്‍ പുതിയ സ്റ്റാഫുകളെ നിയമിച്ചെന്നും പരാതിയില്‍ പറയുന്നു. കെ സുരേന്ദ്രന്‍ അധ്യക്ഷസ്ഥാനത്ത് ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്ന നീക്കിയിരിപ്പ് തുക ഇപ്പോള്‍ 17 കോടിയായി കുറഞ്ഞതായും ആരോപണമുണ്ട്.