അവതരിപ്പിച്ചത് ഞങ്ങളുടെ ബജറ്റാണ്, ഇത് കോപ്പിയടിച്ചത് - അവകാശ വാദമുന്നയിച്ച് കുമ്മനം
അവതരിപ്പിച്ചത് ഞങ്ങളുടെ ബജറ്റാണ്, ഇത് കോപ്പിയടിച്ചത് - കുമ്മനം കലിപ്പില്‍
ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ പദ്ധതികള്‍ കേന്ദ്രത്തിലെ പദ്ധതികള്‍ക്ക് സമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള പദ്ധതികളൊന്നും ബജറ്റിലില്ല. നോട്ട് പിന്‍വലിക്കല്‍ കാരണം പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ധനമന്ത്രി ഒളിച്ചോടുകയാണെന്നും കുമ്മനം പറഞ്ഞു.
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ് തികഞ്ഞ പരാജയമാണ്. നികുതി പിരിച്ചെടുക്കാനുളള നടപടികളൊന്നും ബജറ്റിലില്ല. ധനകാര്യ വകുപ്പിന്റെ ബജറ്റിനപ്പുറം ഏതിനും പണം കണ്ടെത്താന്‍ കിഫ്ബിയെ ഉപയോഗിക്കുക എന്നുളളത് ഒരു പുതിയ തന്ത്രമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
അതേസമയം തന്നെ, സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും രംഗത്തെത്തി. ഇടതിന് പ്രതിപക്ഷ പണിയെ അറിയൂവെന്നാണ് അദ്ദേഹം പറഞ്ഞത്.