കേരള ബജറ്റ് 2016 - എല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം
കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കികൊണ്ടാണ് കേരള ബജറ്റ് 2016ലെ പ്രഖ്യാപനങ്ങള്‍.
കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കികൊണ്ടാണ് കേരള ബജറ്റ് 2016ലെ പ്രഖ്യാപനങ്ങള്‍. കേരളത്തിലെ കായികമേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 135 കോടിരൂപയും. കേരളത്തിലെ 14 ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജിവി രാജ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീകരണത്തിന് 30 കോടി.
നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, തിരുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തന്നൂര്‍, ചാലക്കുടി, പ്രീതികുളങ്ങര,അമ്പലപ്പുഴ, തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിക്കും. ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കുമെന്നും ഇതാനായി അഞ്ച് കോടിരൂപ വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.