പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; ഭൂമിയുടെ ന്യായവില വർധിപ്പിച്ചേക്കുമെന്ന് സൂചന
പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും
പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതിനു വേണ്ടിയുള്ള നയങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ.
ബജറ്റ് പ്രസംഗം രാത്രി തന്നെ പൂര്‍ത്തിയാക്കിയ ധനമന്ത്രി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, ഭൂനികുതി, പിഴകള്‍, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യുന്നതിനും മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കുമായുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.