Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്

Kerala By Elections 2024

രേണുക വേണു

, ബുധന്‍, 5 ജൂണ്‍ 2024 (06:57 IST)
കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ജയിച്ച ഷാഫി പറമ്പില്‍ പ്രതിനിധാനം ചെയ്യുന്ന പാലക്കാട്, ആലത്തൂര്‍ മണ്ഡലത്തില്‍ ജയിച്ച കെ.രാധാകൃഷ്ണന്‍ പ്രതിനിധാനം ചെയ്യുന്ന ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതിനൊപ്പം രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് ഉപേക്ഷിക്കുകയാണെങ്കില്‍ അവിടെയും ഉപതിരഞ്ഞെടുപ്പ് നടക്കും. 
 
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിക്കും പാലക്കാട് സീറ്റില്‍ കണ്ണുണ്ട്. അതേസമയം ചേലക്കരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന്‍ ജയിച്ചത് 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Gandhi: രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കും, പ്രിയങ്ക കേരളത്തിലേക്ക് !