മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സ്വപ്‌ന മൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. കൂടാതെ ഡോളര്‍ കടത്തില്‍ സ്പീക്കറും മൂന്നുമന്ത്രിമാര്‍ക്കും പങ്കുണ്ടെന്നും സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ ഉള്ളതായി കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ അവസാനം കേസില്‍ വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും സ്വപ്നക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇന്നുരാവിലെ പത്തുമണിയോടെയാണ് അഫിഡവിറ്റ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. അറബി ഭാഷ നന്നായി അറിയാവുന്നതുകൊണ്ട് എല്ലാ ഇടപാടുകള്‍ക്കും താന്‍ സാക്ഷിയായിരുന്നെന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.