Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസിന്റെ തീരുമാനം

Kerala Congress M LDF Pinarayi Vijayan

രേണുക വേണു

Kottayam , ചൊവ്വ, 1 ജൂലൈ 2025 (11:20 IST)
Kerala Congress (M): മുന്നണി മാറ്റ റിപ്പോര്‍ട്ടുകളെ പൂര്‍ണമായി നിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം). യുഡിഎഫ് നേതൃത്വവുമായി യാതൊരു ചര്‍ച്ചകളും ഇതുവരെ നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കി. 
 
എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസിന്റെ തീരുമാനം. മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. യുഡിഎഫ് നേതൃത്വവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകളെയും കേരള കോണ്‍ഗ്രസ് പൂര്‍ണമായി തള്ളി. അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ഇത് കേരള കോണ്‍ഗ്രസിനെ അപമാനിക്കാനാണെന്നും ജോസ് കെ.മാണി പറഞ്ഞു.
 
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഭരണവിരുദ്ധവികാരമില്ലെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഭരണത്തുടര്‍ച്ചയ്ക്കുള്ള അന്തരീക്ഷണമാണ് നിലവില്‍ ഉള്ളതെന്നും ഇപ്പോള്‍ മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്നാണ് കേരള കോണ്‍ഗ്രസില്‍ മിക്ക നേതാക്കളുടെയും നിലപാട്. 
 
പാര്‍ട്ടിയില്‍ ആരും ഇക്കാര്യത്തെപറ്റി ചര്‍ച്ച ചെയ്തിട്ടില്ല. ഇതു സംബന്ധിച്ചു പാര്‍ട്ടി കൃത്യമായ തീരുമാനമെടുത്തിട്ടുണ്ട്. ഇടതുമുന്നണിയില്‍ തങ്ങള്‍ പൂര്‍ണ സന്തുഷ്ടരാണെന്നും ജോസ് കെ.മാണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു