Publish Date: Fri, 01 May 2020 (17:27 IST)
Updated Date: Fri, 01 May 2020 (17:29 IST)
സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിവസം. ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ചികിത്സയിലിരുന്ന 9 പേരാണ് ഇന്ന് രോഗമുക്തരായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്ത് ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് നിലവിൽ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. പുതുതായി 1ഒ ഹോട്ട്സ്പോട്ടുകൾ കൂടി ഇന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്.കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല,ബാലരാമപുരം, കുന്നത്തുകാല്‍,അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി