Publish Date: Fri, 17 Jul 2020 (13:01 IST)
Updated Date: Fri, 17 Jul 2020 (13:04 IST)
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. വൈപ്പിന്‍ കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്റിലെ കന്യാസ്ത്രീ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയായിരുന്നു ഇവര്‍ മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. പനിയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . തുടര്‍ന്ന് ബുധനാഴ്ചയോടെ ഇവരുടെ ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടൊപ്പം കുഴുപ്പിള്ളി എസ്ഡി മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 17പേരും ഇവരെ ചികിത്സിച്ച ഡോക്ടറും നേഴുസുമാരും നിരീക്ഷണത്തിലായി. അതേസമയം തൃശൂരില്‍ രണ്ടുദിവസം മുന്‍പ് മരിച്ച ഇരിഞ്ഞാലക്കുട സ്വദേശി ഷിജുവിന് കൊവിഡ് സ്ഥിരീകരിച്ചു. 42കാരനായ ഷിജുവിനെ ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.