Publish Date: Sat, 29 Aug 2020 (14:10 IST)
Updated Date: Sat, 29 Aug 2020 (14:13 IST)
സംസ്ഥാനത്ത് ഇന്ന് നാലു കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ വഴമുട്ടം സ്വദേശിയായ കരുണാകരന്‍(67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കരള്‍ സംബന്ധമായ രോഗം ഉണ്ടായിരുന്നു. ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന്‍(64)ആണ് മരിച്ചത്. ഇദ്ദേഹത്തിന് ശ്വാസ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന തളിപ്പറമ്പ് സ്വദേശിനി യശോദ(84) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.