Webdunia - Bharat's app for daily news and videos

Install App

ഇത് മൂന്നാം തരംഗത്തിന്റെ സൂചനയോ? കേരളത്തില്‍ ഇന്ന് 15,637 പുതിയ രോഗികള്‍

Webdunia
ബുധന്‍, 14 ജൂലൈ 2021 (17:55 IST)
കേരളത്തില്‍ കോവിഡ് വ്യാപന ആശങ്ക തുടരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് 15,000 ത്തില്‍ കൂടുതല്‍ പുതിയ രോഗികള്‍. ഇന്ന് 15,637 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളില്‍ രണ്ടായിരത്തില്‍ അധികം രോഗികള്‍ ഉണ്ട്. 
 
മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്.
 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂര്‍ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂര്‍ 799, കോട്ടയം 763, കാസര്‍ഗോഡ് 726, പത്തനംതിട്ട 437, വയനാട് 428, ഇടുക്കി 315 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 9, തൃശൂര്‍, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂര്‍ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂര്‍ 980, കാസര്‍ഗോഡ് 593 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,70,175 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,170 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,560 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2373 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

അടുത്ത ലേഖനം
Show comments