Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു

സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (09:08 IST)
സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,731 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം ചൊവ്വാഴ്ച നെഗറ്റീവ് ആയതോടെയാണ് ഇതുവരെയുള്ള രോഗമുക്തി ഒരു ലക്ഷം കടന്നത്.  ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
 
അതേസമയം മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തുന്നവര്‍ക്കും. മറ്റു സംസ്ഥനങ്ങളില്‍നിന്നും നാട്ടിലേയ്ക്ക് തിരികെയെത്തുന്നവര്‍കുമുള്ള ക്വറന്റീന്‍ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ എത്തിയതിന്റെ ഏഴാം ദിവസം പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ അവസാനിപ്പിയ്ക്കാം എന്നാണ് നിര്‍ദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകള്‍ പുറത്തുവിട്ടു