Publish Date: Thu, 01 Oct 2020 (18:10 IST)
Updated Date: Thu, 01 Oct 2020 (18:14 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 8135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7013 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഉറവിടം അറിയാത്ത 730 കേസുകൾ.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,157 സാമ്പിളുകള്‍ പരിശോധന നടത്തി. 2,828 പേരാണ് രോഗമുക്തരായത്. 72,339 പേര്‍ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.