സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സംസ്ഥാനത്താകെ 61,388 സാമ്പിളുകൾ പരിശോധിച്ചത്. 26 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
നിലവിൽ സംസ്ഥാനത്ത് 84087 പേരാണ് ചികിത്സയിലുള്ളത്.935 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത 730 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. 60 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം 7699 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.