Publish Date: Mon, 16 Nov 2020 (18:11 IST)
Updated Date: Mon, 16 Nov 2020 (18:13 IST)
സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം ബാധിച്ചവരിൽ 2347 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 269 കേസുകളും ഇതിൽ പെടുന്നു,.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.6265 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 25141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 39 ആർഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.