Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനകം സംസ്ഥാനത്തെ എല്ലാ അധ്യാപകരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും

അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനകം സംസ്ഥാനത്തെ എല്ലാ അധ്യാപകരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ഓഗസ്റ്റ് 2021 (21:30 IST)
സെപ്റ്റംബര്‍ അഞ്ചിനകം സംസ്ഥാനത്തെ എല്ലാ അധ്യാപകരുടേയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും.  സെപ്റ്റംബര്‍ അഞ്ചാണ് അധ്യാപക ദിനം. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.
 
വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്സിനേഷന്‍ അധ്യാപക വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്ക് വാക്സിന്‍ നല്‍കി. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1832 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 2,09,75,647 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 76,55,580 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു