Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത് കേരളം വരുത്തിവെച്ച ദുരന്തം; തുറന്നടിച്ച് രാമചന്ദ്ര ഗുഹ

രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നു, മാന്യനായ വ്യക്തിയാണ് അദ്ദേഹമെന്നും ഗുഹ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത് കേരളം വരുത്തിവെച്ച ദുരന്തം; തുറന്നടിച്ച് രാമചന്ദ്ര ഗുഹ

റെയ്‌നാ തോമസ്

, ശനി, 18 ജനുവരി 2020 (08:49 IST)
കേരളത്തിന് പറ്റിയ ദുരന്തമാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗമായി ഇവിടെ നിന്നും തെരഞ്ഞെടുത്തതെന്ന പരാമര്‍ശവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ദേശസ്‌നേഹവും തീവ്രദേശസ്‌നേഹവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്ന ഗുഹ.
 
ഒട്ടേറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച നാടാണ് കേരളം. പക്ഷെ കേരളം ചെയ്ത ഏറ്റവും വിനാശകരമായി കാര്യം രാഹുല്‍ ഗാന്ധിയെ ഇവിടെ നിന്നും തെരഞ്ഞെടുത്തതാണ്. 2024ല്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കുക എന്ന അബദ്ധം മലയാളികള്‍ ചെയ്താല്‍ അത് നരേന്ദ്ര മോദിക്ക് ഉപകാരമാവുകയാകും ചെയ്യുക.

രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നു, മാന്യനായ വ്യക്തിയാണ് അദ്ദേഹമെന്നും ഗുഹ വ്യക്തമാക്കി. പക്ഷെ ഇന്ത്യയിലെ യുവജനതക്ക് രാജകുടുംബത്തിലെ അഞ്ചാം തലമുറക്കാരനെയല്ല ആവശ്യമെന്നും കൂട്ടിച്ചേർത്തു. 
 
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും ദയനീയമായ ഒരു കുടുംബ വ്യവസായമായി കോണ്‍ഗ്രസ് അധപതിച്ചതാണ് ഹിന്ദുത്വവാദവും തീവ്രദേശസ്‌നേഹവും ഇന്ത്യയില്‍ ഉയര്‍ന്നുവരാനുള്ള കാരണങ്ങളിലൊന്നെന്നും ഗുഹ ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീതി വിതച്ച് കൊറോണ; സ്ഥിതി അതീവ ഗൗരവമെന്ന് വിലയിരുത്തൽ; രണ്ട് മരണം; ജാഗ്രത