Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാന്‍ പാടുള്ളു: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാന്‍ പാടുള്ളു: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ശ്രീനു എസ്

, തിങ്കള്‍, 23 നവം‌ബര്‍ 2020 (11:28 IST)
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി, നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കാന്‍ സാധിക്കുക. നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവരാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കേണ്ടതാണ്. അപേക്ഷ നല്‍കുന്നവരുടെ ആധികാരികത തിരിച്ചറിയല്‍ രേഖയുള്‍പ്പടെയുള്ളവ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കണം. ഫോറം -5ല്‍ പൂരിപ്പിച്ച് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. നവംബര്‍ 23ന് വൈകിട്ട് മൂന്ന് വരെ സ്ഥാനാര്‍ത്ഥിത്വം.
 
പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ പിന്‍വലിക്കല്‍ സാധുവാണെങ്കില്‍ അത്തരം പിന്‍വലിക്കല്‍
റദ്ദാക്കുവാന്‍ സാധിക്കില്ല. പിന്‍വലിക്കല്‍ നോട്ടീസില്‍ വരണാധികാരി പൂരിപ്പിക്കേണ്ട ഭാഗം പൂരിപ്പിച്ച് സൂക്ഷിക്കേണ്ടതും
ഫോറത്തോടൊപ്പം ഉള്ള രസീത് അപേക്ഷകന് നല്‍കേണ്ടതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ചു, കൊവിഡ് വാക്‌സിന്‍ വിതരണം ചര്‍ച്ചയാകും