Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Election Result 2021: മട്ടന്നൂരിൽ ശൈലജ ടീച്ചറിൻറെ തേരോട്ടം, വിജയത്തിലേക്ക് അനായാസം

Kerala Election Result 2021
മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ കെ കെ ശൈലജ ടീച്ചറിന്റെ വൻ കുതിപ്പ്. 8661 വോട്ടുകൾക്കാണ് ശൈലജ ടീച്ചർ മുന്നിൽ നിൽക്കുന്നത്. ചേലക്കരയിൽ കെ രാധാകൃഷ്‌ണൻ 8799 വോട്ടുകളുടെ ലീഡുമായി മുന്നിലാണ്. ഉടുമ്പുംചോലയിൽ 9000ലധികം വോട്ടുകളുടെ ലീഡുമായി എം എം മണി മുന്നിലാണ്.
 
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. കോന്നി നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജെനീഷ്‌കുമാർ 1120 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാമ സ്ഥാനത്ത് യു ഡി എഫിലെ റോബിൻ പീറ്ററാണ്.
 
ബി ജെ പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കഴക്കൂട്ടത്ത് സി പി എം മുന്നേറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 384 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പിയുടെ ശോഭ സുരേന്ദ്രൻ അവിടെ പിന്നിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Election Result 2021: നിലമ്പൂരില്‍ നോവായി വിവി പ്രകാശ് മുന്നില്‍