Publish Date: Sun, 02 May 2021 (10:06 IST)
Updated Date: Sun, 02 May 2021 (10:14 IST)
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുമ്പോൾ പാല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മാണി സി കാപ്പന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസിന്റെ ജോസ് കെ മാണിയെ അപ്രസക്തനാക്കിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം.
തുടക്കത്തിൽ ലീഡ് നേടാൻ സാധിച്ചിരുന്നുവെങ്കിലും പിന്നീട് വോട്ടെണ്ണൽ പുരോഗമിക്കും തോറും ലീഡ് ഉയർത്താൻ മാണി സി കാപ്പന് സാധിച്ചു. നിലവിൽ എൽഡിഎഫ് സ്വാധീന മണ്ഡലങ്ങളിലടക്കം ലീഡ് ഉയർത്താൻ മാണി സി കാപ്പനായി എന്നാണ് പുറത്ത് വരുന്ന വിവരം. ലീഡ് നില മാറി മറിയുമ്പോൾ 5000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് കാപ്പൻ.