Publish Date: Sun, 02 May 2021 (12:02 IST)
Updated Date: Sun, 02 May 2021 (12:06 IST)
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുമ്പോൾ മൂന്നിടങ്ങളിൽ ബിജെപിക്ക് ലീഡ്. ബിജെപി ഏറെ സാധ്യത കൽപ്പിച്ചിരുന്ന നേമം,പാലക്കാട്,തൃശൂർ മണ്ഡലങ്ങളിലാണ് ലീഡ്. നേമത്ത് 1700കൾക്ക് മുന്നിലാണ് ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ.
അതേസമയം വോട്ടെണ്ണൽ അവസാനഘട്ടത്തിലോട്ടടുക്കുമ്പോൾ പാലക്കാട് മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ് ബിജെപി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ. പാലക്കാട് 6000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് ഇ ശ്രീധരൻ.
അതേസമയം തൃശൂരിലും ശക്തമായ ലീഡാണ് ബിജെപി സ്ഥാനാർത്ഥിയായ സിനിമാതാരം സുരേഷ്‌ഗോപിക്കുള്ളത്. ഒടുവിലെ വിവരങ്ങൾ പ്രകാരം 3400ന് മുകളിൽ ഭൂരിപക്ഷം സുരേഷ്‌ഗോപിക്കുണ്ട്.