Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Assembly Election 2026, Exit Poll: എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

140 സീറ്റുകളുള്ള കേരള നിയമസഭയിലേക്ക് ഏപ്രിൽ ഒൻപതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്

Pinarayi Vijayan on actress attacked case, Adoor Prakash Dileep Case Actress Attacked, Actress Attacked Case Government Appeal, Dileep targeting Manju Warrier, Dileep and Manju Warrier, Actress Attacked Case Verdict Live Updates, Actress Attacked Cas
Exit Poll 2026: കേരളം എങ്ങനെ വിധിയെഴുതി? നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് 6.30 മുതൽ അറിയാം.
 
വിവിധ ചാനലുകൾ അടക്കം തയ്യാറാക്കിയ വോട്ടെടുപ്പിനു ശേഷമുള്ള സർവേയുടെ വിവരങ്ങളാണ് പുറത്തുവരിക. മലയാളം മാധ്യമങ്ങളും എക്സിറ്റ് പോൾ സർവേ തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം അനുസരിച്ച് പശ്ചിമ ബംഗാളിൽ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായ ശേഷം മാത്രമേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാവൂ. 
 
140 സീറ്റുകളുള്ള കേരള നിയമസഭയിലേക്ക് ഏപ്രിൽ ഒൻപതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. 2021 ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുമായാണ് എൽഡിഎഫിനു ഭരണത്തുടർച്ച ലഭിച്ചത്. ഹാട്രിക് ലക്ഷ്യമിട്ട് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും തമ്മിൽ വൻ പോരാട്ടമാണ് കേരളത്തിൽ നടന്നത്. കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും ഇത്തവണ ശക്തമായ മത്സരം കാഴ്ചവെച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനേരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ